NRI
കാനഡ: വടക്കേ ഇന്ത്യയിലെ അപകടകരമായ വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ കാനഡ, യുണൈറ്റഡ് കിംഗ്ഡം, സിംഗപ്പൂർ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പുകൾ നൽകി. വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കാൻ ഡിസംബർ 15നാണ് ഈ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്.
ഡൽഹി ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ നഗരങ്ങളിൽ കനത്ത പുകമഞ്ഞ് തുടരുന്നതിനാൽ വായു ഗുണനിലവാര സൂചിക ’അപകടകരമായ’ നിലയിൽ എത്തി. ദേശീയ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽAQI 493 വരെ ഉയർന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും വായുവിന്റെ നിലവാരം നിരീക്ഷിക്കണമെന്നും, ശൈത്യകാലത്ത് മലിനീകരണം രൂക്ഷമാകാമെന്നും കാനഡ മുന്നറിയിപ്പ് നൽകി.
കനത്ത പുകമഞ്ഞ് കാരണം വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ വിമാന ഷെഡ്യൂളുകൾ ശ്രദ്ധിക്കണമെന്ന് സിംഗപ്പൂർ ഹൈക്കമ്മിഷൻ പൗരന്മാരോട് ആവശ്യപ്പെട്ടു.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് വായു മലിനീകരണം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കുമെന്നും, ഗർഭിണികളും കുട്ടികളും പ്രായമായവരും കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നും യുകെ അറിയിച്ചു.
Kerala
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗര്ഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് ഏബ്രഹാം (ഫിലിപ്പീൻസ്), സുചേത സതീഷ് (യുഎഇ), മുംഷാദ് മന്നംബേത്ത് (സിംഗപ്പുർ), സാവിയോ ജയിംസ് (അയർലൻഡ്), ഡി. സുധീരൻ (സിംഗപ്പുർ) എന്നിവർക്കാണ് പുരസ്കാരങ്ങൾ. മികച്ച മലയാളി സംഘടനയ്ക്കുള്ള അവാർഡിന് റഷ്യയിലെ ഓൾ മോസ്കോ മലയാളി അസോസിയേഷൻ (അമ്മ) തെരഞ്ഞെടുക്കപ്പെട്ടു.
വെള്ളിയാഴ്ച രാത്രി ഏഴിന് സിംഗപ്പുരിലെ ഓർക്കിഡ് കൺട്രി ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. പുരസ്കാര ദാന ചടങ്ങിനോടനുബന്ധിച്ച് അലെമി+ ബിസിനസ് ഡയലോഗ് വൈകുന്നേരം 4.30 മുതൽ നടക്കും.
വിദേശ സംരംഭകരും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുമടക്കം 24 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുക്കും.
National
ന്യൂഡൽഹി: ഗായകന് സുബീന് ഗാര്ഗിന്റെ മരണവുമായി ബന്ധപ്പെട്ട് സിംഗപ്പൂര് പത്ത് ദിവസത്തിനകം നിർണായക തെളിവുകള് അസം പോലീസിന് കൈമാറും. പ്രത്യേക അന്വേഷണ സംഘം മേധാവിയായ ഡിജിപി മുന്ന പ്രസാദ് ഗുപ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ച് ദിവസം മുമ്പ് സിംഗപ്പൂര് സന്ദര്ശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എഴുപതിലേറെ പേരുടെ മൊഴിയെടുത്തു. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്. സിംഗപ്പൂര് പോലീസ് പൂര്ണമായി സഹകരിക്കുന്നുണ്ട്.
സിംഗപ്പൂരിലെ ഇന്ത്യന് ഹൈക്കമ്മീഷണർ നിയമസഹായവും മറ്റ് പിന്തുണയും നല്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. കഴിഞ്ഞ മാസം 19നാണ് സുബീന് ഗാര്ഗ് സിംഗപ്പൂരിൽവച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
Sports
മഡ്ഗാവ്: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. സിംഗപ്പുരിനെതിരായ നിര്ണായകമായ ഹോം മത്സരത്തില് ലീഡെടുത്ത ശേഷം ഇന്ത്യ 2-1 തോൽവി വഴങ്ങുകയായിരുന്നു.
തോൽവിയോടെ ഇന്ത്യ അടുത്ത വർഷത്തെ ഏഷ്യൻ കപ്പിനു യോഗ്യത നേടാതെ പുറത്തായി. ഫറ്റോര്ഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സോംഗ് യുയി യങ്ങാണ് (44, 56) സിംഗപ്പൂരിനായി ഗോളുകൾ നേടിയത്. ലാലിയൻസുവാല ഛാംഗ്തെയാണ് (14) ഇന്ത്യയ്ക്കായി ഗോൾ നേടിയത്.
മത്സരം തുടങ്ങി 14-ാം മിനിറ്റിൽ തന്നെ ചാംഗ്തെയിലൂടെ ഇന്ത്യ മുന്നിലെത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ സോംഗ് യുയി യങ്ങിലൂടെ സിംഗപ്പൂർ ഒപ്പമെത്തി. പിന്നാലെ 58-ാം മിനിറ്റിൽ യങ്ങിലൂടെ സിംഗപ്പൂർ ലീഡെടുത്തതോടെ ഇന്ത്യ ഞെട്ടി.
സമനില ഗോളിനായി മാറ്റങ്ങൾ വരുത്തി ഇന്ത്യ പൊരുതിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഗ്രൂപ്പ് സിയിൽ നാല് മത്സരങ്ങൾ കളിച്ച ഇന്ത്യയ്ക്ക് രണ്ട് സമനിലയും രണ്ട് തോൽവിയുമാണുള്ളത്.